തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും Kerala Shops and Commercial Establishment act അനുസരിച്ച് ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് എല്ലാ വർഷവും നവംബർ മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്. റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടികളും നേരിടേണ്ടി വരാം..

ലളിതമായ നടപടികളിലൂടെ നമുക്ക് തന്നെ ഓൺലൈനിലൂടെ Labour Registration പുതുക്കാവുന്നതാണ്. അതെങ്ങനെയാണെന്ന് ലളിതമായി വിവരിക്കുകയാണ് ഈ ആർട്ടിക്കിളിലൂടെ..

അതിനായി www.lc.kerala.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. അപ്പോൾ ലഭിക്കുന്ന ഓപ്‌ഷനുകളിൽ നിന്നും online renewal എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക. നമ്മുടെ സ്ഥാപനത്തിന്റെ 14 ഡിജിറ്റുള്ള Labour Registration നമ്പർ എന്റർ ചെയ്തുകൊടുത്തതിന് ശേഷം ഡിസ്പ്ലെ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സ്ഥാപനത്തിൻറെ പേര് സ്ഥാപനം ഉടമയുടെ പേര് , മേൽ വിലാസം എന്നിവ ഡിസ്പ്ലെ ആയിരിക്കുന്നത് കാണാവുന്നതാണ്.തുടർന്ന് സ്ഥാപനത്തിൽ എത്ര പുരുഷ തൊഴിലാളികൾ ഉണ്ട്, സ്ത്രീ തൊഴിലാളികൾ ഉണ്ട് എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക. തൊഴിലാളികൾ ഇല്ല എങ്കിൽ 0 എന്ന് എന്റർ ചെയ്തുകൊടുക്കുക .

സ്ഥാപനത്തിൽ തൊഴിലാളികൾ ഉണ്ടെങ്കിൽ തൊഴിലാളികളുടെ ഡീറ്റെയിൽസ് കൂടി അപ്‌ലോഡ് ചെയ്ത് കൊടുക്കേണ്ടതായിട്ടുണ്ട് അതിനായി ഡൗൺലോഡ് എംപ്ലോയീസ് ഡീറ്റെയിൽസ് ഫോർമാറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു എക്സൽ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ് .ഡൗൺലോഡ് ചെയ്ത എക്സൽ ഷീറ്റ് ഓപ്പൺ ചെയ്തതിനുശേഷം അതിൽ തൊഴിലാളികളുടെ പേര് , മേൽ വിലാസം , വയസ്, സ്ഥാപനത്തിൽ ജോയിൻ ചെയ്ത വർഷം എന്നിവ ടൈപ്പ് ചെയ്തതിനു ശേഷം സേവ് ചെയ്ത് വയ്ക്കുക. അതിനുശേഷം upload employs details എന്ന ബട്ടൺ ക്ലിക് ചെയ്ത് തയ്യാറാക്കി വെച്ചിട്ടുള്ള എക്സൽ ഷീറ്റ് അപ്ലോഡ് ചെയ്തു കൊടുക്കുക.എംപ്ലോയീസ് ഇല്ലാത്ത സ്ഥാപനങ്ങൾ ആണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യേണ്ടതില്ല .ശേഷം applay for renewal ക്ലിക് ചെയ്യുക .

ഇപ്പോൾ ഒരു ടെമ്പററി registration renewalനമ്പർ ലഭിക്കുന്നതാണ്. ഈ നമ്പർ നിർബന്ധമായും നോട്ട് ചെയ്ത് വയ്ക്കുക. എന്തെങ്കിലും കാരണത്താൽ പേയ്മെന്റ് ഫെയിൽ ആകുകയോ നമ്മുടെ ആപ്ലിക്കേഷൻ സംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങൾ നടത്തുകയോ ചെയ്യണമെങ്കിൽ ഈ നമ്പർ ആവശ്യമായി വരും.

അതിനുശേഷം proced for payment ക്ലിക് ചെയ്യുമ്പോൾ വിവിധ തരത്തിലുള്ള പെയ്മെൻറ് ഓപ്ഷനുകൾ ലഭിക്കുന്നതാണ്. ഇന്റർനെറ്റ് ബാങ്കിംഗ് , കാർഡ് പേയ്മെന്റ്, യു.പി.ഐ പേയ്മെന്റ് ഇങ്ങനെ നിരവധി ഓപ്ഷനുകൾ ഉള്ളതിൽ നിന്ന് അനുയോജ്യമായ ഓപ്ഷൻ സ്വീകരിച്ച് പണം അടയ്ക്കാവുന്നതാണ്.

അതിനുശേഷം ഡൗൺലോഡ് സർട്ടിഫിക്കറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.